---
title: "എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Eight-year-old boy found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320095/Eight-year-old boy found dead"
published_at: "2025-10-11T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea7e0f76f76_1000358183.png"
keywords: []
---

# എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം : ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320095/Eight-year-old boy found dead)